ആദ്യ കാഴ്ചയിലെ നിരൂപണങ്ങൾക്ക് വിപരീതമായി, പുനരനുഭവങ്ങളില് മനോവിജ്ഞാനമായ ആസ്വാദനത്തിന് വഴി തെളിക്കുന്ന ഹ്രസ്വ നിശബ്ദ ചിത്രം. മഹസ് സംവിധാനം ചെയ്ത് അരവിന്ദ് സിദ്ധാർഥ്, ബാലാജി എന്നിവർ ഛായാഗ്രഹണം നിര്‍വഹിച്ച ‘കടൽ’, സചേതനമായ തീവ്രവികാരങ്ങൾ ചർച്ച ചെയ്തുകൊണ്ട് ആസ്വാദകന്റെ മനസ്സിൽ പ്രക്ഷുബ്ധമായ കടലിരമ്പങ്ങൾ അവശേഷിപ്പിക്കുന്നു. അലൻ ബാബു എഡിറ്റിംഗും ദേവകുമാർ ശബ്ദമിശ്രണവും നിർവഹിച്ചു, ദേവനാരായണൻ, മയൂഖ് എന്നിവരാണ് അഭിനേതാക്കൾ
ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്കിന്റെ ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെക്ഷനിലും കോഴിക്കോട് മിനിമല്‍ സിനിമ നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
Subscribe
0 Comments