നിണനീര്

വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.

ക്രസെന്റോ

വായിൽനിന്ന് ഒലിച്ചിറങ്ങിയ നുരയിൽ കുതിർന്ന കൊന്തയും ഒരു കാല് കട്ടിലിലും ഒന്ന് നിലത്തും. കാറ്റിന്റെ അലർച്ചയ്ക്കനുസരിച്ച് സിംഫണി ഏറിയും കുറഞ്ഞും കൊണ്ടിരുന്നു. പണ്ട് അപ്പന്റെ കൂടെ നടുക്കടലിൽ പോയപ്പോൾ വള്ളത്തിൻ്റെ ചാഞ്ചാട്ടം സഹിക്കാതിരുന്ന പോലെത്തന്നെ …