കോളനികളിൽ ജീവിക്കുന്ന സമൂഹത്തെ സൈബറിടങ്ങളിൽ വംശീയമായി അധിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം അടുത്തകാലത്ത് നടന്നിരുന്നു. അതിനു ശേഷവും അത് തുടരുകയാണ് ഉണ്ടായതു. മറ്റെന്തിലുമുരി ജനങ്ങളെ സോഷ്യൽ മീഡിയ സ്വാധീനിക്കുന്ന കാലഘട്ടമാണിത്. ലോകത്തെമ്പാടുമായി കഴിയുന്ന ആകെ മലയാളി ജനസംഖ്യയുടെ ഭൂരിഭാഗവും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നവരാണ്. പണ്ട് പൂച്ച, കഴുത, കുരങ്ങ് തുടങ്ങിയ ജീവികളുടെ പേരുകളിലായിരുന്നു ഈ അവഹേളനം. അതിപ്പോള്‍ പുതിയ രൂപങ്ങളില്‍ കൂടുതല്‍ ആളുകളിലൂടെ പടര്‍ന്നു കൊണ്ടേയിരിക്കുന്നു. കോളനികളിൽ മനുഷ്യരില്ല. മുറിവുകൾ മാത്രമേയുള്ളൂ. ആ മുറിവുകളെയാണ് ഈ നവബ്രാഹ്മണിസ്റ്റുകൾ വാണമെന്നു വിളിച്ചു കൂടുതല്‍ വേദനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യണം. കൂടുതല്‍ ഉച്ചത്തില്‍ ശബ്ദം ഉയരണം.
വിഷ്ണു വിജയന്‍ എഴുതിയ കുറിപ്പ് സ്റ്റേഷന്‍ പോഡ്കാസ്റ്റില്‍ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.