എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ? എനിക്ക് തോന്നുന്നില്ല.
പരിയേറും പെരുമാളിൻ്റെ രണ്ടു വർഷങ്ങൾ, മാരി സെൽവരാജ് എഴുതുന്നു.
എന്റെ സിനിമ അടിച്ചമര്‍ത്തപ്പെട്ടവനു വേണ്ടി സംസാരിക്കുന്നതായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
ചിത്രത്തിലെ ഒരു ഗാനത്തില്‍ പറയുന്നത് പോലെ ‘ഇവിടെ എല്ലാ മനുഷ്യരും ഒന്നല്ല’ എന്ന് പറയാനാണ് ഞാന്‍ ശ്രമിച്ചിരിക്കുന്നത്. ഇന്ത്യയില്‍ എണ്ണിയാലൊടുങ്ങാത്തത്ര ഗ്രാമങ്ങളുണ്ട്, അതില്‍ ജാതിയില്ലാത്ത ഒരു നാടുമില്ല, ഈ ജാതി തന്നെയാണ് വിവേചനത്തിന്റെ കാരണം.
എന്റെ നാടായ തിരുനല്‍വേലിയില്‍ ഒരുപാട് പരിയന്മാരെ കാണാന്‍ സാധിക്കും. നമ്മള്‍ സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള്‍ എല്ലാവരെയും ഒരുപോലെ കാണുമോ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള്‍ അനുവദിക്കുമോ? എനിക്ക് തോന്നുന്നില്ല.
അത്തരം കഥകള്‍ നമ്മള്‍ പറയണം.