ഈ ഭാഗത്തിൽ എസ്.പി.ബി. കയ്യിൽ നിന്നിട്ട് ചേർത്തിരിക്കുന്ന സന്തോഷത്തിന്റെ ആ ഒരു എലമെന്റിനെ എഴുതിക്കാണിക്കാൻ ഒരു ഭാഷയിലും നൊട്ടേഷൻ ഇല്ല.
എസ്.പി.ബി. ഒഴിച്ചിട്ടു പോയ സന്തോഷത്തിന്റെ ആ എലമെന്റിനെ ശ്രീഹരി ശ്രീധരന്‍ ഓര്‍ക്കുന്നു.
ആലാപനത്തെ മനോഹരമാക്കുന്ന പല ഘടകങ്ങൾ ഉണ്ടെന്നാണ്. നല്ല ലയം, ശ്രുതി ശാരീരം അങ്ങനെയങ്ങനെ. ഇങ്ങനെ ട്രഡീഷനൽ ഘടകങ്ങളോടൊപ്പം പുഞ്ചിരിയുടെ ഒരു ശകലം കൂടെ പാട്ടിലേക്ക് ചേർക്കാൻ കഴിയുന്ന അപൂർവം ടാലന്റുകളെ ശ്രദ്ധിച്ചിട്ടുണ്ട്. എസ്.പി ബാലസുബ്രഹ്മണ്യമാണ് അതിലൊരാൾ.
ഇതിന്റെ വളരെ apparent ആയ ഉദാഹരണം അനശ്വരത്തിൽ എസ്.പി.ബി. പാടുമ്പോൾ ‘മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ’. ഈ ഭാഗത്തിൽ എസ്.പി.ബി. കയ്യിൽ നിന്നിട്ട് ചേർത്തിരിക്കുന്ന സന്തോഷത്തിന്റെ ആ ഒരു എലമെന്റിനെ എഴുതിക്കാണിക്കാൻ ഒരു ഭാഷയിലും നൊട്ടേഷൻ ഇല്ല. മ്യൂസിക് നൊട്ടേഷനു പോലും സാധിക്കില്ല.
അത്രയ്ക്ക് apparent അല്ലെങ്കിലും എസ്.പി.ബി പാടിയ മിക്ക ഗാനങ്ങളിലും പുള്ളിയുടേതായ ഒരു സന്തോഷത്തിന്റെ, പുഞ്ചിരിയുടെ ഒക്കെ എലമെന്റുകൾ കണ്ടെടുക്കാം. “ഹമേൻ ഹർ ഘടീ, ആർസൂ ഹേ തുമാരി”…
ഇതേ പോലെ പാട്ടിൽ സന്തോഷം ചേർക്കുന്ന രണ്ട് പേരാണ് ഉദിത് നാരായണനും ചിത്രയും. കാദൽ പിസാസേ ഒക്കെ ഉദിത് നാരായണൻ പാടിയിരിക്കുന്നത് കേട്ടാൽ, ആ ശബ്ദത്തിലെ pleasant ആയ എലമെന്റ് കേൾക്കുന്നവർക്ക് കൂടെ സന്തോഷമാവും. “അച്ചച്ചോ പുന്നഗൈ, ആൾത്തിന്നും പുന്നഗൈ , കൈക്കുട്ടയിൽ നാൻ പിടിത്ത് കയ്യോടെ മറത്തുക്കൊണ്ടേൻ “ എന്ന് പാട്ടിലും അതെ, സന്റോഷത്തിന്റെ ഒരു തൃശൂർ പൂരമാണ്.
എസ്.പി.ബിയും ഉദിത് നാരായണനും ഒരുമിച്ച് പാടിയ കാതലനിലെ പാട്ട് സന്തോഷത്തോട് സന്തോഷമായി മാറുന്നതിൽ പിന്നെ അത്ഭുതം ഒന്നുമില്ലല്ലോ. – “കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ.”
“ഗുണ്ടുമല്ലി രണ്ട് രൂബായ്.. ഉൻ കൂന്തൽ ഏറി ഉതിരും പൂ കോടി രൂബായ്”