എന്നാൽ മരണനിരക്ക് കണക്കിലെടുത്താൽ ലോക ശരാശരിയിലും (4.57) ഇന്ത്യ (2.77) താഴെയാണ്. അത് പോലെ രോഗം ഭേദമാകുന്നവരുടെ ശതമാനവും രാജ്യത്ത് കൂടുതലാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലെ ഇരട്ടിക്കൽ ദിവസം (Doubling Time) ഇന്ത്യയിൽ കുറവാണ്.
കോവിഡ്: കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി. ഇനി എങ്ങോട്ട്?
തിരികെ എത്തുന്ന പ്രവാസികളിലെ രോഗമുള്ളവരുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ-ആഗസ്റ്റ് മാസത്തോടെ 10-15,000 രോഗികളും 100-150 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു.