days weeks months

ഓർമ്മയിൽ മഴ പെയ്യുന്നു. അതിലൊരു കുട്ടികാലമുണ്ട്, കൂട്ടുകാരുണ്ട്, ആർത്തുലയുന്ന കാറ്റുമുണ്ട്. അന്ന് വേനലവധി തീരുന്ന ആധിയാണ്, ഉപേക്ഷിച്ചു പോന്ന അക്ഷരങ്ങൾ തേടിയൊരു പാച്ചിലാണ്, മുതിർന്ന കൂട്ടുകാരന്റെ പഴയ പുസ്തകത്തിനു പോയി ആദ്യാദ്യം കാത്തുനിൽക്കലാണ്. വിയർപ്പിന്റയും …

കൂവാഗം

അവർ വിധവകളാകുന്നു, കുപ്പി വളകൾ തല്ലി തകർക്കുന്നു, പുഷ്പങ്ങൾ പറിച്ചെറിയുന്നു, മംഗല്ല്യ ചരട് ഊരി മാറ്റുന്നു. കൂട്ടം കൂട്ടമായി ഇരുന്നു കരയുന്നു., അലമുറ ഇടുന്നു, നെഞ്ച് അടിച്ചു ഉടയ്ക്കുന്നു.