പാറ്റേഴ്സൺ, സമയക്രമങ്ങളിൽ ഒരു മനുഷ്യൻ

പരസ്പരം പൂർണ്ണമായും മനസിലാക്കുന്ന ആ ജീവിതത്തിൽ ഒരു സൗന്ദര്യമുണ്ട്. അത് കൊണ്ടാണ് ചലച്ചിത്രം പുരോഗമിക്കുംതോറും അത്രയധികം ആ കാഴ്ച നമ്മളെ നിസഹായരാക്കുന്നതും അതുപോലൊരു സ്നേഹാശ്ലേഷം അനുഭവിക്കാനുള്ള അഭിവാഞ്ഛ നമ്മിൽ ഉറവിടുന്നതും.

ആരും മരിക്കാത്ത കഥ ഒരു സ്വപ്നം മാത്രമാണ്.

വിയോഗവും ദുഃഖവും ഇല്ലാത്ത കഥളൊന്നും അയാളുടെ കൈവശമില്ല. ആരും മരിക്കാത്ത കഥ ഇല്ല എന്ന തിരിച്ചറിവിലേക്ക് പത്മരാജന്‍ കൃതികളിലൂടെയുള്ള സഞ്ചാരം വായനകാരെ കൊണ്ടെത്തിക്കും.